MARUNNU SEVA

മരുന്നുസേവ എന്ന മഹാത്ഭുതം

ഒട്ടേറെ സവിശേഷതകളുള്ള തിരുവിഴ ശ്രീ മഹാദേവ ക്ഷേത്രം കേരളത്തിലെ അതിപുരാതന ക്ഷേത്രങ്ങളിലൊന്നാണ് കൈവിഷഹാരിയായ ശ്രീ നീലകണ്ഠഭാവത്തിൽ സ്വയംഭൂവാണ് ഇവിടുത്തെ ദേവൻ. കൈവിഷമോചനത്തിനുള്ള മരുന്നുസേവ ഇവിടെ മാത്രം നടന്നു വരുന്ന ഒരു അത്ഭുത ചികിത്സയാണ് .പരദേശികളും അന്യമതസ്ഥരും ഉൾപ്പെടെ ണ് നിരവധി ഭകതർ പണ്ടുകാലം മുതൽ ഇതിന്റെ ഫലസിദ്ധി അനുഭവിച്ചുവരുന്നു . ആധുനിക വൈദ്യശാസ്ത്രത്തെ ആശ്രയിച്ചിട്ടും ഫലസിദ്ധി ലഭിക്കാത്ത മാനസിക സ്വസ്ഥത നഷ്ടപ്പെട്ട അനേകർ കൈവിഷഹാരിയായ തിരുനീലകണ്ഠന്റെ തിരുസന്നിധി യിലെത്തി ഔഷധസേവ നടത്തി അതിവേഗം സുഖം പ്രാപിച്ച് ഉല്ലാസഭരിതരായി മടങ്ങുന്ന കാഴ്ച്ച അവർണ്ണനിയമാണ് , ചങ്ങലകളാൽ ബന്ധിക്കപ്പെട്ടുവരുന്ന ചിത്തഭ്രമക്കാർ ഈ പുണ്യഭൂമിയിൽ അന്തിയുറങ്ങി കേവലം ഒരുനേരത്തെ ഔഷധസേവ കൊണ്ട് ശാന്തചിത്തരായി മടങ്ങിയിട്ടുള്ള ആത്മനിർവൃതികരമായ അനുഭവങ്ങൾ നിരവധിയാണ് . മനോരോഗങ്ങൾക്കു മാത്രമല്ല ഉദര സംബദ്ധമായ അസുഖങ്ങൾക്കും , തോക്കരോഗങ്ങൾക്കും ഇവിടുത്തെ ഔഷധം ഫലപ്രദമെന്നു സാക്ഷ്യപ്പെടുത്തിയിട്ടുണ്ട് . രോഗാവസ്ഥയിലല്ലാതെയും ഔഷധ സേവനടത്താൻ നിരവധി ആളുകൾ ഇവിടെ എത്തുന്നുണ്ട് . നമ്മുടെ അറിവോടെയല്ലാതെതന്നെ ശരീരത്തിനുള്ളിൽ കടന്നു കൂടുന്ന വിഷാംശത്തെ ഔഷധ സേവയിലൂടെ ബഹിർഗമിച്ചു ദേഹ ശുദ്ധി വരുത്തുന്നതിനായി ഭകതർ എത്തിച്ചേരുന്നതായും കണ്ടുവരുന്നു.

ക്ഷേത്രോല്പത്തിക്ക്ശേഷം ഏറെ താമസിയാതെതന്നെ മരുന്നുസേവയും തുടങ്ങിയതായാണ് അറിവ്. ഇതിന്റെ'തുടക്കത്തെപ്പറ്റി 'ഐതിഹമാലയിലും ' മറ്റും വിശദമായി പ്രതിപാദിക്കുന്നുണ്ട് . തിരുനീലകണ്ഠൻറ് പ്രതിഷ്ഠകർമ്മങ്ങൾക്കു ശേഷം ഏറെ നാൾകഴിയുന്നതിനു മുമ്പ് തന്നെ ഒരു ഭാ ന്തൻ സ്ഥിരമായി ക്ഷേത്രത്തിൽ വന്നു പോയിരുന്നു . അയാൾ പലരെയും പ്രതേകിച്ചു ക്ഷേത്രത്തിലെ പരിചാരകനായ തലനാട്ടുനായരെ നിരന്തരം ഉപദ്ര വിച്ചു കൊണ്ടിരുന്നു, സഹിക്കവയ്യാതെ പരിചാരകൻ മഹാദേവന്റെ തിരുനടയിൽ നിന്നു കൊണ്ട് ഈ ഉപദ്രവം ഒഴിവാക്കി തരണമെന്ന് ഉള്ളുതുറന്ന് പ്രാത്ഥിച്ചു.അന്ന് രാതി അദ്ദേഹത്തിന് ഒരു സ്വപ ന ദർശനമുണ്ടായി , ഉപദ്രവകാരിയായ ഭ്രാന്തനെ പിടിച്ചുകെട്ടി ഒരു ദിവസം ക്ഷേത്രത്തിൽ താമസിപ്പിക്കണമെന്നും , പിറ്റേന്ന് ക്ഷേത്ര പരിസരത്തു കാണുന്ന ഒരു പ്രത്യേക തരം പച്ചമരുന്ന് ഇടിച്ചു പിഴിഞ്ഞ് അരിച്ചെടുത്തു പാലിൽ ചേർത്ത് പന്തിരടി പൂജ നടത്തി ഭ്രാന്തനെ കുടിപ്പിക്കണമെന്നു മായിരുന്നു സ്വപ്നത്തി ൽ കണ്ടത് . സ്വപനത്തിലൂടെ ഭഗവാൻ നൽകിയ നിർദ്ദേശം പരിചാരകൻ ക്ഷേത്രത്തിലെ പൂജാരിയെ ധരിപ്പിക്കുകയും അതനുസരിച്ചു പൂജാരിയുടെ സഹായത്തോടെ ഭ്രാന്തനെ മരുന്നുകഴിപ്പിക്കുകയും ചെയ്തു .മരുന്നു കഴിച്ചുകഴിഞ്ഞ് ഭ്രാന്തൻ അനവധി തവണ ഛർദി ക്കുകയും അതോടെ അയാളുടെ അസുഖം പരിപൂർണമായും ഭേദപ്പെടുകയും ചെയ്തു. ഈ അത്ഭുത വാർത്ത കർണ്ണാ കർണ്ണകിയും അറിഞ്ഞ് നാടിൻറെ നാനാഭാഗത്തുനിന്നുള്ള നിരവധി ഭകതർ എത്തി മരുന്ന് സേവ നടത്തി രോഗശാന്തി നേടി . അന്നുമുതൽ മീനമാസത്തിലെ തിരുവാതിര നാൾ ഭഗവാന്റെ ആറാട്ട് ദിവസമൊഴികെ യുള്ള എല്ലാ ദിവസങ്ങളും ഇവിടെ മരുന്നുസേവ നടന്നു വരുന്നു .അന്യ ദേശക്കാരും നാനാജാതി മതസ്ഥരുമായാ നിരവധി ഭക്തജനങ്ങൾ മരുന്ന് സേവയുടെ അത്ഭുതഫലം അനുഭവിച്ചുകൊണ്ടിരിക്കുകയാണ് . കലാ രംഗത്തും ശാസ്ത്ര രംഗത്തും , അദ്ധ്യാൽമിക രംഗത്തും അതി പ്രശസ്തരായ ഒട്ടനവധി വ്യകതികൾ ഭഗവാന്റെ തിരുസന്നിധിയിൽ താമസിച്ചു ഔഷധസേവ നടത്തി സംതൃപ്തരായ മടങ്ങിയിട്ടുണ്ട് . കൊല്ലവർഷം 1 0 6 8 -ൽ തിരുവിതാകൂർ രാജവംശത്തിൽ നിന്നും ഒരാൾ ഇവിടെ വന്ന് മരുന്ന് സേവിച്ചു മടങ്ങിയതായി രേഖകളുമുണ്ട്

ഔഷധ സേവക്കെടുക്കുന്ന ബ്രപ മി പോലെ തോന്നിക്കുന്ന പ്രതേകതരം പച്ചമരുന്ന് ഈ പ്രദേശത്തു മാത്രം കണ്ടുവരുന്ന ഒന്നാണ് ഈ പച്ചമരുന്നിനെ പറ്റി ശാസ്ത്രീയമായ പഠനങ്ങൾ നടത്തപ്പെട്ടിട്ടുണ്ടങ്കിലും രോഗശമനത്തിന് മരുന്നിനുള്ള പ്രസക്തിയെ പറ്റി ഒന്നും തന്നെ വെളിവായിട്ടില്ല . മരുന്നു കഴിച്ചുകഴിഞ്ഞാൽ ഏതാനും മണിക്കൂറുകൾക്കുള്ളിൽ ഛർദിയായോ\വയറിളക്കത്താലോ ഉദരം പൂർണ്ണമായും ശുദ്ധികരിക്കപ്പെടുന്നു .എന്നുള്ളതാണ് ബാഹ്യാ നുഭവം , രോഗ ശാന്തി തിരു നീലകണ്ഠന്റെ പ്ര ഭാവം ഒന്നു കൊണ്ടു തന്നെ. മരുന്നു സേവിക്കുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ തിരുവിഴ ക്ഷേത്രത്തിന്റെ പരിസര പ്രദേശങ്ങളിൽ കാണപ്പെടുന്ന ഒരു പ്രത്യേക തരം ചെടിയുടെ നീരാണ് ഇടിച്ചു പിഴിഞ്ഞെടുത്ത് പാലിൽ ചേർത്ത് പന്തിരടി പൂജക്ക് ദേവന് നിവേദിച്ചു ഔഷധമായി നൽകുന്നത് . ശാസ്ത്രിയമായ പഠനങ്ങളിൽ ഈ ചെടിയുടെ ഔഷധ ഗുണത്തെ സമ്പന്ധിച്ച കണ്ടെത്തലുകൾ ഒന്നും തന്നെ ഇല്ല . അതു കൊണ്ട് ശ്രീ മഹാദേവന്റെ പ്രഭാവത്താ ൽ ആണ് ഔഷധഗുണം കൈവരുന്നതെന്നാണ് വിശ്വാസം . അതിനാൽ തികഞ്ഞ ഭകതിയോടെയും വിശ്വാസത്തോടെയും വേണം ഔഷധ സേവ നടത്തുവാൻ. കൂടാതെ ഔഷധസേവ ആരംഭിച്ചനാൾ മുതൽ തുടർന്നു പോരുന്ന ചില ചിട്ടകളും വ്യവസ്ഥകളും പാലിക്കേണ്ടതായിട്ടുണ്ട് . ഔഷധസേവ നടത്തുന്നയാൾ ക്ഷേത്രത്തിലെ ഒരു ദിവസത്തെ എല്ലാ പൂജാദി കർമ്മങ്ങളിലും പങ്കെടുക്കേണ്ടതാണ് . അതിനായി മരുന്ന് സേവിക്കുന്നതിനു തലേന്ന് വൈകിട്ടു നട തുറക്കുന്ന സമയത്തെഎങ്കിലും ക്ഷേത്രത്തിൽ എത്തിച്ചേരണം . വൈകുന്നേരം നട തുറന്നതിനു ശേഷം നടക്കുന്ന ക്ഷേത്ര ചടങ്ങുകളിലെല്ലാം പങ്കെടുത്തു പ്രാർത്ഥന നടത്തണം .യക്ഷ്യയമ്മയുടെ നടയിൽ നടക്കുന്ന കുരുതിയിൽ നിർബന്ധമായും പങ്കെടുക്കുകയും പ്രസാദം വാങ്ങി കഴിക്കുകയും വേണം . അതിനു ശേഷം ക്ഷേത്രത്തിൽ നിന്നു തന്നെ സൗജന്യമായി നൽകുന്ന ഭക്ഷണം കഴിച്ചു അവിടെത്തന്നെ വിശ്രമിക്കേണ്ടതാണ് . പിറ്റേന്നു വെളുപ്പിന് ദേഹ ശുദ്ധി വരുത്തി നിർമ്മാല്യ ദര്ശനം നടത്തണം .തുടർന്ന് ഉച്ചപൂജ ,എതൃത്തപൂജ , ശ്രീ ബലിദാര പന്തിരടി പൂജ എന്നി ചടങ്ങുകളിലും പങ്കെടുത്തു പ്രാത്ഥന നടത്തണം പന്തിരടി പൂജക്ക് നിവേദിച്ച മരുന്ന് ശ്രീകോവിലിൽ നിന്ന് ഒരോരുത്തർക്കും മേൽശാന്തി നൽകും .മരുന്നുസേവിക്കുന്നവർ നാലമ്പലത്തിൽ നിന്നും മരുന്നുമായി പുറത്തിറങ്ങി ആനപ്പന്തലിൽ ദേവന് അഭിമുഖമാ യിരുന്ന് മരുന്ന് സേവിക്കണം .അതിനുശേഷം നാലമ്പലത്തിനു ക്ഷേത്രത്തിനുചുറ്റും പ്രദക്ഷണം വച്ചു കൊണ്ടിരിക്കണം താമസിയാതെ തന്നെ മരുന്ന് സേവിച്ചവർ ഛർദി ക്കുവാൻ തുടങ്ങും. ക്ഷേത്രമതിലുനുള്ളിൽ തന്നെ ഛർദിക്കാവുന്നതാണ് , ഓരോ പ്രാവശ്യം പ്രദക്ഷിണം നടത്തി വരുമ്പോഴും ക്ഷേത്രത്തിൽ നിന്നും ഇളം ചൂടുവെള്ളം നൽകി കൊണ്ടിരിക്കും അത് ആവോളം കുടിക്കുകയും വീണ്ടും പ്രദക്ഷിണം തുടരുകയും വേണം . ഉച്ചപൂജക്കു നേദി ക്കുന്ന പാൽപായസം ക്ഷേത്രത്തിൽ നിന്നും നൽകുന്നതോടെ ഛർദിൽ അവസാനിക്കും. അതിനുശേഷം ക്ഷേത്രത്തിൽ നിന്നും ലഭിക്കുന്ന പ്രസാദങ്ങളും മറ്റു ആഹാരസാധനങ്ങളും ഭക്ഷിക്കാവുന്നതാ ണ് പ്രത്യേകം ശ്രദ്ധവെക്കണ്ട ഒരുകാര്യം മരുന്നുകഴിക്കുന്ന ദിവസം ഉച്ചപൂജക്ക് നിവേദിച്ച പാൽപ്പായസം കഴിക്കുന്നതുവരെ ആഹാരനീഹാരദികൾ ഒന്നും തന്നെ പാടില്ല എന്നുള്ളതാണ് .ക്ഷേത്രത്തിൽ നിന്നും ലഭിക്കുന്ന തീർത്ഥവും പ്രസാദം പോലും കഴിച്ചുകൂടാ. മരുന്ന് കഴിച്ചുകഴിഞ്ഞാൽ ഛർദിക്കുകയാണ് പതിവ്.

എന്നാൽ ചിലർക്കൊക്കെ ഛർദി ലിന് പകരം വയറിളക്കവും ചിലപ്പോൾ ഇത് രണ്ടും ഒരുമിച്ചോ ഉണ്ടാകാറുണ്ട് .ഉച്ചപൂജയോടെ ഒരു ദിവസത്തെ ക്ഷേത്രച്ചടങ്ങുകൾ എല്ലാം പൂർത്തീകരിച്ചു കഴിയുന്നു.അതോടെ മരുന്നുസേവിച്ചവർക്ക് മടങ്ങാവുന്നതാണ്. അന്യ മതസ്ഥർക്ക് ക്ഷേത്രമതിൽ കെട്ടിനുള്ളിൽ പ്രവേശനമില്ലെങ്കിലും മുകളിൽ പറഞ്ഞ കാര്യങ്ങൾ എല്ലാം ബാധകമാണ് .മരുന്നും പ്രസാദങ്ങളും ക്ഷേത്രത്തിനു പുറത്തു നൽകും , പ്രദക്ഷണം .നടത്തുന്നത് ക്ഷേത്രമതിലിനു പുറത്തുള്ള ആൽമരത്തിനു ചുറ്റും ആയിരിക്കണം .

മരുന്നു സേവിക്കുന്നവർക്ക് ചില താഴെ പറയുന്ന നിയന്ത്രണങ്ങൾ ഏർപെടുത്തിയിട്ടുണ്ട് .

  • 1. മരുന്ന്കഴിക്കുന്നവർക്ക് 15 വയസ്സ് പൂർത്തിയായിരിക്കണം
  • 2 .ഗർഭിണികൾ മരുന്ന് സേവിക്കാൻ പാടുള്ളതല്ല
  • 3 .ഹൃദ്രോഗികൾ മരുന്ന് കഴിക്കുവാൻ പാടുള്ളതല്ല .
  • 4 . മരുന്നുകഴിക്കാൻവരുന്നയാൾ ലഹരി പാനീയങ്ങൾ ഉപയോഗിക്കുന്ന ശീലമുള്ള ആളാണ് എങ്കിൽ മരുന്ന് കഴിക്കുന്നതിന് മുമ്പും പിൻപും മുന്ന് ദിവസങ്ങളിൽ ലഹരിപാനീയങ്ങളും പദാർത്ഥങ്ങളും ഉപയോഗിക്കാൻ പാടില്ല.
  • 5 . മരുന്നു കഴിക്കാൻ വരുന്ന ആളിനോടൊപ്പം രക്ഷാകർത്താവിനെയോ , സഹായി യെയോ നിർബന്ധമായും കൊണ്ടുവന്നിരിക്കണം.
  • 6 . 15 വയസ്സിൽ താഴയുള്ളവർക്കും , മുകളിൽ പറഞ്ഞ പ്രകാരം രോഗാവസ്ഥയിലുള്ളവർക്കും മരുന്നിനു പകരമായി ക്ഷേത്രത്തിൽ നിന്നും മലരും പഴവും നേദിച്ചു നൽകുന്നു അത് കഴിച്ചു ഫല സിദ്ധി നേടാവുന്നതാണ് . മരുന്ന് സേവനടത്തി മടങ്ങുന്നവർ സാധ്യമാകുമ്പോഴൊക്കെ മഹാദേവ ന്റെ സന്നിധിയിൽ എത്തി പ്രാർത്ഥന നടത്തുന്നത് അഭികാമ്യമാണ്മരുന്നു സേവിച്ചതിനു ശേഷം കുറച്ചു ദിവസങ്ങൾ എങ്കിലും മൽസ്യമാസാദികൾ വർജിക്കുന്നത് നല്ലതുതന്നെ.