ഐതിഹ്യപെരുമയുടെ മഹാക്ഷേത്രം

ആലപ്പുഴജില്ലയില്‍ ചേര്‍ത്തല പട്ടണത്തിന് അഞ്ചുകിലോമീറ്റര്‍ തെക്ക് ദേശീയപാതയില്‍ നിന്ന് ഒന്നരകിലോമീറ്റര്‍ പടിഞ്ഞാറ് തിരുവിഴ എന്ന ഗ്രാമപ്രദേശത്ത് സ്ഥിതിചെയ്യുന്ന മഹാക്ഷേത്ര മാണ് തിരുവിഴ മഹാദേവക്ഷേത്രം ഒട്ടേറെ പ്രത്യേകതകളുള്ള ഈ ക്ഷേത്രത്തിലെ പ്രധാനമൂര്‍ത്തി തിരുനീലകണ്ഠഭാവത്തിലുള്ള ശ്രീപരമേശരനാണ്.

യശശ്ശരീരനായ കൊട്ടാരത്തില്‍ ശങ്കുണ്ണി രചിച്ച ഐതിഹ്യമാലയില്‍ ക്ഷേത്രോത്പത്തിയെ സംബന്ധിച്ചും. കൈവിഷമോചനത്തനായി ഈ ക്ഷേത്രത്തില്‍ മാത്രം നടക്കുന്ന മരുന്നുസേവയെ സംബന്ധിച്ചും മറ്റും തിരുവിഴ മഹാദേവനും അവിടുത്തെ മരുന്നും എന്ന ഒരു അദ്ധ്യായം തന്നെ എഴുതിചേര്‍ത്തിട്ടുണ്ട്.

രാവിലെ

പള്ളുയുണര്‍ത്തല്‍ 4.30
നടതുറക്കല്‍ 5.00
നിര്‍മ്മാല്യദര്‍ശന 5.15
ഉഷപൂജ 6.00
എതൃത്തപൂജ 6.15
ശ്രീബലി 4.30
ധാര 8.00
പന്തീരടിപൂജ 9.00
ധാര 11.00
ഉച്ചപൂജ 11.30
ശ്രീബലി 11.45

വൈകിട്ട്

നടതുറപ്പ് 5.30
ദീപരാധാന 6.30
അത്താഴ പൂജ 8.00
ശ്രീബലി 8.15
കുരുതി 8.30